ETV Bharat / bharat

'നദീജലം അമൃതാകും'; മഹാ കുംഭമേളയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം.. - PRAYAGRAJ MAHA KUMBH 2025

ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം നടക്കുന്ന പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പ്രത്യേകതകളേറെ..

MAHA KUMBH MELA 2025  MAHA KUMBH IN PRAYAGRAJ  കുംഭമേള  KUMBH MELA LEGEND
MAHA KUMBH 2025 (Getty Images)
author img

By ETV Bharat Kerala Team

Published : Jan 11, 2025, 2:18 PM IST

ന്ത്രണ്ട് വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പ്രയാഗ് രാജിലെ കുംഭമേള തുടങ്ങാന്‍ ഇനി ദിവസങ്ങൾ മാത്രം. ജനുവരി 14-ന് ആണ് മഹാ കുംഭമേളയ്‌ക്ക് തുടക്കമാകുക. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം നടക്കുന്ന പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പ്രത്യേകതകളേറെയാണ്.

മറ്റ് കുംഭമേളകളെ അപേക്ഷിച്ച പ്രയാഗരാജ് കുംഭമേള അതി വിശിഷ്‌ടമാണെന്ന് സന്യാസി ശ്രേഷ്‌ഠനായ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ഇടിവി ഭാരതിനോട് പറഞ്ഞു. പ്രയാഗ്‌രാജ് എന്ന പദത്തിന്‍റെ അർഥം തീർത്ഥാടനങ്ങളുടെ രാജാവ് എന്നാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ചടങ്ങിന് രാജകീയമായ പ്രൗഡിയുണ്ട്.

"സാധാരണക്കാരൻ്റെ വീട്ടിൽ നടക്കുന്ന ഉത്സവത്തിനും രാജാവിൻ്റെ കൊട്ടാരത്തിലെ ഉത്സവത്തിനും വ്യത്യാസമുണ്ട്. അതുപോലെ, കുംഭമേള പ്രയാഗ്‌രാജിൽ നടക്കുമ്പോൾ, അത് രാജകീയ പ്രൗഢിയോടെ സംഘടിപ്പിക്കുന്ന ഒരു വലിയ ഉത്സവത്തിൻ്റെ രൂപമാണ്." -അദ്ദേഹം പറഞ്ഞു.

ഐതിഹ്യം

പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. ബ്രഹ്മാവിന്‍റെ ഉപദേശ പ്രകാരം ദേവന്മാര്‍ അസുരന്മാരുമായി ചേര്‍ന്ന് അമ‍‍ൃത് കടഞ്ഞെടുത്തു. അമ‍‍ൃത് കടഞ്ഞെടുത്തു കഴിഞ്ഞാല്‍ അസുരന്മാരുമായി പങ്കുവയ്‌ക്കാതെ സ്വന്തമായി ഉപയോഗിക്കാനായിരുന്നു ദേവന്മാരുടെ തീരുമാനം.

MAHA KUMBH MELA 2025  MAHA KUMBH IN PRAYAGRAJ  കുംഭമേള  KUMBH MELA LEGEND
KUMBH MELA (Getty Images)

അതിനായി അമൃത് പൊങ്ങിവന്ന ഉടനെ ദേവരാജാവായ ഇന്ദ്രൻ്റെ മകൻ ജയന്തൻ ധന്വന്തരിയുടെ കയ്യിൽനിന്ന് അമൃത് തട്ടിപ്പറിച്ച് ഒടിമറഞ്ഞു. 12 ദേവ ദിവസങ്ങൾ, അതായത് പന്ത്രണ്ട് മനുഷ്യ വർഷങ്ങളാണ് ജയന്തൻ അമൃതുമായി ഓടിയത്.

തട്ടിപ്പറിച്ച അമൃതുമായി ജയന്തൻ വസിച്ചത് നാല് സ്ഥലങ്ങളിലാണെന്ന് പറയപ്പെടുന്നു. ഹരിദ്വാർ, നാസിക്ക്, പ്രായാഗ് രാജ്, ഉജ്വൈൻ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ജയന്തൻ ഓരോ സ്ഥലത്ത് വിശ്രമിച്ചപ്പോളും അമൃത കുംഭത്തിൽ നിന്ന് ഓരോ തുള്ളി അമൃത് വീതം ഭൂമിയിലേക്ക് പതിച്ചു. അമൃത് വീണ ഈ നാല് പുണ്യസ്ഥലങ്ങളിലാണ് കുംഭ മേള നടക്കുന്നത്.

കുഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് പുണ്യ നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പാപങ്ങളെല്ലാം നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായിക്കുമെന്നും വിശ്വസിച്ചു പോരുന്നു.

പൂര്‍ണ കുംഭമേള: 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദിക്ഷണം ചെയ്യാൻ എടുക്കുന്ന സമയമാണ് 12 വർഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. മകര സംക്രാന്തി മുതൽ ശിവരാത്രി വരെയാണിത്. ഈ വരുന്ന മകര സംക്രാന്തി പുതിയൊരു വ്യാഴവട്ടത്തിൻ്റെ തുടക്കമാണ്. ഇക്കുറി മഹാ കുംഭമേളയായി തന്നെയാണ് പൂർണ കുംഭമേള നടത്തപ്പെടുന്നത്.

12 പൂര്‍ണ കുംഭമേളയ്‌ക്ക് ശേഷം 144 വർഷത്തിലൊരിക്കലാണ് ഒരു മഹാ കുംഭമേള നടക്കുക. 1936-ൽ ആയിരുന്നു കഴിഞ്ഞ മഹാ കുംഭമേള. അടുത്തത് 2080 ലും. 6 വർഷത്തിലൊരിക്കൽ നടക്കുന്നതാണ് അർധ കുംഭമേള. 2019- ൽ ആയിരുന്നു അവസാന അർധ കുംഭമേള. ഒരു മനുഷ്യായുസിൽ ഒരു വട്ടമെങ്കിലും അനുഭവിക്കേണ്ട അനുഭൂതിയാണ് കുംഭമേള. ഇത്തവണത്തെ കുംഭമേള പാഴാക്കിയാൽ 12 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

Also Read:

  1. ഒരു വ്യാഴവട്ട കാലം കാത്തിരിപ്പ്, പൂർണ കുംഭമേളയ്‌ക്കൊരുങ്ങി പ്രയാഗ് രാജ്; അര്‍ധ കുംഭമേള, മഹാകുംഭമേള അറിയാം വിശദമായി
  2. 'മഹാ കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ'; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി
  3. മഹാ കുംഭമേളയില്‍ വഴികാട്ടാന്‍ ഗൂഗിൾ; മേളയെ ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.