ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് ടീമിൽ പല മുതിർന്ന താരങ്ങളുടെയും സ്ഥാനം അനിശ്ചിതത്വത്തിലാണ്. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ടെസ്റ്റ് വിരമിക്കലിനെ കുറിച്ചും നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതിനിടെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. സമൂഹമാധ്യമത്തിലെ തന്‍റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌ത ഒരു സ്റ്റോറിയാണ് കായിക പ്രേമികളെ ഞെട്ടിച്ചത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അടുത്തിടെ കഴിഞ്ഞ സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിനം അണിഞ്ഞ ജഴ്‌സിയുടെ ചിത്രമാണ് ജഡേജ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടത്. എന്നാല്‍ ഈ പോസ്റ്റിന്‍റെ അർത്ഥമെന്താണെന്നാണ് നിരവധി ആരാധകര്‍ ചോദിക്കുന്നത്. ജഡേജ തന്‍റെ ടെസ്റ്റ് കരിയറിന് വിട പറയാന്‍ പോകുകയാണെന്നാണ് ചിലർ പറയുന്നത്. താരത്തിന്‍റെ പോസ്റ്റ് കണ്ട് 'ഹാപ്പി റിട്ടയർമെന്‍റെ ജദ്ദു' എന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ എഴുതി.
കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയുടെ ലോകകപ്പ് കിരീടം നേടിയതിന് ശേഷം സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. നിലവില്‍ താരം ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും കളിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് കാരണം വിരാട് കോലിയും രോഹിത് ശർമയുമാണെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മോശം പ്രകടനത്തിന് ജഡേജയും വിമർശനത്തിന് ഇരയായിരുന്നു. ഓസീസിനെതിരെ 135 റൺസ് നേടിയ ജഡേജ 3 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് മാത്രമാണ് വീഴ്‌ത്തിയത്.
Sir RAVINDRA JADEJA Instagram story . pic.twitter.com/sYlZHlrm3P
— Malik Hammad (@Hammad_Iqbal786) January 10, 2025
പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചിക്കുന്നുണ്ട്. താരത്തിന്‍റെ പ്രകടനം പരിശോധിച്ച് വരികയാണെന്നും ഭാവിയെക്കുറിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും ഒരു റിപ്പോർട്ട് അവകാശപ്പെട്ടു. അധികം വൈകാതെ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 2024ലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ്. അർഷാദ് നദി അഞ്ചാമത് - 2024 ലെ ഏറ്റവും മികച്ച ജാവലിൻ ത്രോവർ