കാസർകോട്: ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു.
ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30) ആണ് മക്കളായ ഗൗതം (9), നെയും തേജസ് (6) നെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത് . സജന ഭർത്താവ് രഞ്ജിത്ത് കെ.എസ്.ഇ.ബി ജീവനക്കാരാണ്.
രണ്ട് കുട്ടികൾക്കും സജന വിഷം കൊടുത്ത ശേഷം അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി.
വയക്കര പഞ്ചായത്തിലെ യു ഡി ക്ലർക്കാണ് സജന. സംഭവത്തിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസം നാലുമാസം പ്രായമുള്ള മകളെയും മാതാവിനെയും നിലയിൽ കണ്ടെത്തിയിരുന്നു . പിന്നാലെയാണ് ദാരുണ സംഭവം.
നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതെന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാസർകോട് മുളിയാർ സ്വദേശിനി ബിന്ദു (30), നാല് മാസം പ്രായമായ മകൾ ശ്രീനന്ദന എന്നിവരാണ് മരിച്ചത്. ബിന്ദു കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു കുട്ടിയെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.
Also Read : നിരന്തരമായ മാനസിക ശാരീരിക പീഡനം: വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ - Husband Arrested In Housewife Death