കോഴിക്കോട് :താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയേയും സുഹൃത്തിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്‌ണുവുമാണ് മരിച്ചത്. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരിയിൽ കാണാതായ വിദ്യാർഥിനിയും സുഹൃത്തും മരിച്ച നിലയിൽ - Missing girl and friend found dead - MISSING GIRL AND FRIEND FOUND DEAD
ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
SUICIDE
Published : Apr 27, 2024, 4:43 PM IST
എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. അതേസമയം മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821