കോഴിക്കോട്:ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നും അല്‍പം മാറി അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം രണ്ട് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതെന്ന് സ്ഥിരീകരിച്ചു. ഷിരൂര്‍ ഹോന്നവാര കടല്‍ തീരത്തോട് ചേര്‍ന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞദിവസം പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഇദ്ദേഹത്തിൻ്റെ മൃതദേഹമാണിതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അര്‍ജുനാണോ ഇതെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തണമെന്ന് നേരത്തെ കുടുംബം ആവശ്യപ്പെട്ടിരുന്നു.