മലപ്പുറം :എടവണ്ണയില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാല്‍ (12), മുഹമ്മദ് അസ്‌ലഹ് (15) എന്നിവരെയാണ് കണ്ടെത്തിയത്.
കുട്ടികളെ കാണാതായതോടെ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകൻ വീട്ടിൽ വിളിച്ച് വിവരം തെരക്കിയപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്. കുട്ടികളെ സ്‌കൂളിൽ അയച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ അധ്യാപകരോട് പറയുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കോഴിക്കോട് നിന്നും കണ്ടെത്തിയത്.
Also Read: 'നൂറ് രൂപക്ക് മൂന്നുപേർക്ക് കഴിക്കാനുള്ള കുഴിമന്തി വേണം': ഹോട്ടൽ കല്ലെറിഞ്ഞ് തകർത്ത് യുവാക്കള്‍ - YOUTHS THREW STONES AT RESTAURANT