കേരളം

kerala

ETV Bharat / state

'ശബരിമലയില്‍ ഡയറക്‌ട് സ്പോട്ട് ബുക്കിങ് ഇല്ല': മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍ - VASAVAN ON SABARIMALA SPOT BOOKING

ഓണ്‍ലൈന്‍ ബുക്കിങ്ങായിരിക്കുമെന്നും സ്പോട്ട് ബുക്കിങ് ഇല്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. ഇടത്താവളങ്ങളിൽ അക്ഷയ സെൻ്ററുകൾ ഒരുക്കുമെന്ന് അദ്ദേഹം. അക്ഷയ കേന്ദ്രങ്ങളിൽ ഭക്‌തജനങ്ങൾ വിവരം കൊടുത്തുകഴിഞ്ഞാൽ ബുക്കിങ് ചെയ്യാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

SABARIMALA NEWS  MINISTER VN VASAVAN  ശബരിമല സ്പോട്ട് ബുക്കിങ് വിവാദം  ദേവസ്വം പ്രസിഡൻ്റ്
MINISTER VN VASAVAN (ETV Bharat)

By ETV Bharat Kerala Team

Published : Oct 13, 2024, 7:54 PM IST

കോട്ടയം :ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങായിരിക്കുമെന്നും ഡയറക്‌ട് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. എല്ലാവർക്കും ദർശനമൊരുക്കുന്ന സാഹചര്യമുണ്ടാകും. വരുന്ന ഭക്‌തർക്ക് പൂർണമായ സുരക്ഷിതത്വവും സുഖകരമായ ദർശനവും ഉറപ്പാക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുളളതു കൊണ്ടാണ് നമ്പർ നിജപ്പെടുത്തിയത്. അതാണ് എൺപതിനായിരമെന്ന സംഖ്യയിൽ എത്തിച്ചേർന്നത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാത്തതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ അക്ഷയ സെൻ്ററുകൾ ഒരുക്കുന്നതായിരിക്കും. ഇടത്താവളങ്ങളിൽ അക്ഷയ സെൻ്ററുകൾ ഒരുക്കും. അതിനാൽ പ്രശ്‌നങ്ങളില്ല. ദർശനം നിഷേധിക്കുമെന്ന ഒരു പ്രശ്‌നങ്ങളും അതിനാലില്ല. അതിനാൽ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന എല്ലാവർക്കും ദർശനം നടത്താനാകും.

മന്ത്രി വിഎന്‍ വാസവന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്ഷയ കേന്ദ്രങ്ങളിൽ വരുന്ന ഭക്‌തജനങ്ങൾ വിവരം കൊടുത്തുകഴിഞ്ഞാൽ അവർ എങ്ങനെ വരുന്നു എവിടെ നിന്ന് വരുന്നു എന്നുളളത് വിലയിരുത്താനായി സാധിക്കുന്നതായിരിക്കും. ബുക്കിങ് ഇല്ലാതെ വരുന്നവർക്ക് കിട്ടുന്ന സൗകര്യമാണ് അക്ഷയ കേന്ദ്രങ്ങൾ വഴി ഉറപ്പാക്കുന്നതെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:'ദ‍ർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധന സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റം'; സ്പോട്ട് ബുക്കിങ് വേണമെന്ന് രാജീവ് ചന്ദ്രശേഖർ

ABOUT THE AUTHOR

...view details