കോഴിക്കോട്: മുഖ്യമന്ത്രി ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൻ്റെ പേരിലുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയാണ് ഇതിന് പിന്നിൽ. യുഡിഎഫിൻ്റെ സ്ലീപ്പിങ് പാർട്‌ണറായി പ്രവർത്തിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
അവരാണ് പല പ്രചാരണങ്ങളും കൊണ്ട് വരുന്നത്. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് അജണ്ട തയ്യറാക്കുന്നത്. യുഡിഎഫ് - ജമാഅത്തെ ഇസ്‌ലാമി - കനഗോലു സഖ്യം ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യുനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് (ETV Bharat) മുഖ്യമന്ത്രിയുടെ വിവാദ ലേഖനത്തിലെ പ്രസക്‌ത ഭാഗങ്ങൾ:
ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളില്‍ പലരും അവര്‍ക്കെതിരെ പൊരുതിയതിൻ്റെ പേരില്‍ ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആര്‍ക്കും ഈ കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിൻ്റെ കാരണങ്ങള്‍ നാം മനസിലാക്കേണ്ടതായുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏറെക്കാലമായി ഈ സമുദായങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ഈ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു.
ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. 'രാജ്യവിരുദ്ധ'ത്തിനും 'ദേശവിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിൻ്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്.
അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിൻ്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേശീയ ദിനപത്രമായ 'ദി ഹിന്ദു' വിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Also Read:'അൻവർ ഉന്നയിച്ചത് ജനകീയ പ്രശ്‌നങ്ങളാണെങ്കിൽ യുഡിഎഫ് ഏറ്റെടുക്കും': പികെ കുഞ്ഞാലിക്കുട്ടി