കേരളം

kerala

ETV Bharat / state

ചെക്ക് പോസ്‌റ്റുകളിലെ 79 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; ഗതാഗത കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച് മന്ത്രി കെബി ഗണേഷ്‌ കുമാർ

79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ എസ്‌ ശ്രീജിത്ത് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി

transfer of 79 people check posts  KB Ganesh Kumar  ചെക്ക് പോസ്‌റ്റുകളിലെ സ്ഥലം മാറ്റം  ഗതാഗത കമ്മിഷണർ ഉത്തരവ്  ഗതാഗത മന്ത്രി കെബി ഗണേഷ്‌ കുമാർ
Ganesh Kumar

By ETV Bharat Kerala Team

Published : Feb 28, 2024, 12:07 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ചെക്ക് പോസ്‌റ്റുകളിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം മരവിപ്പിച്ചു (Transfer Of 79 People In Check Posts Transport Minister Freezes Commissioner Order). ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ചെക്ക് പോസ്‌റ്റുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാർ മുതൽ ഓഫിസ് അസിസ്‌റ്റന്‍റ്‌ വരെയുള്ള 79 പേരെ സ്ഥലം മാറ്റിക്കൊണ്ട് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ഉത്തരവിറക്കിയത്.

തിങ്കളാഴ്‌ച മന്ത്രിയുടെ നിർദേശപ്രകാരം അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ആണ് എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്‌സ്‌ആപ്പ് വഴി നൽകിയത്. സാധാരണ മൂന്ന് മാസം കൂടുമ്പോൾ ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയാണ് സ്ഥലംമാറ്റ പട്ടിക തയാറാകുന്നത്.

ALSO READ:'കെഎസ്‌ആര്‍ടിസിയുടെ ദാരിദ്ര്യം മാറും, സര്‍ക്കാരിന്‍റേത് ശക്തമായ തീരുമാനം': കെബി ഗണേഷ്‌ കുമാര്‍

ഇത് ഗതാഗത കമ്മിഷണർ ഉത്തരവായി ഇറക്കുകയുമാണ് രീതി. കേരളത്തിൽ ആകെ 19 അതിർത്തി ചെക്ക് പോസ്‌റ്റുകളാണുള്ളത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മിഷണറെ മന്ത്രി ശാസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷം കമ്മിഷണർ പുറത്തിറക്കിയ ആദ്യ സ്ഥലംമാറ്റ ഉത്തരവാണ് മന്ത്രിയുടെ നിർദേശപ്രകാരം മരവിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details