കേരളം

kerala

ETV Bharat / state

മേയർ - ഡ്രൈവർ തർക്കം ; സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സാക്ഷി മൊഴി - MAYOR KSRTC DRIVER ISSUE - MAYOR KSRTC DRIVER ISSUE

എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സാക്ഷിമൊഴി നൽകി കണ്ടക്‌ടറും യാത്രക്കാരും.

WITNESS STATEMENT  MAYOR ARYA RAJENDRAN  KSRTC  സച്ചിൻ ദേവിനെതിരെ സാക്ഷി മൊഴി
Witness Statement That Sachin Dev Boarded The Bus (ETV Bharat)

By ETV Bharat Kerala Team

Published : May 27, 2024, 12:49 PM IST

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായി റോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെ സാക്ഷി മൊഴി. ബസിലെ യാത്രക്കാരും കണ്ടക്‌ടറുമാണ് സച്ചിൻ ദേവിനെതിരെ തമ്പാനൂർ പൊലീസിൽ മൊഴി നൽകിയത്.

സംഭവം നടക്കുമ്പോൾ സച്ചിൻ ദേവ് ബസിൽ കയറിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ബസിൽ കയറിയ ശേഷം തമ്പാനൂർ ഡിപ്പോയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സച്ചിൻ ദേവ് ബസിൽ കയറിയ കാര്യം കണ്ടക്‌ടർ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് സച്ചിൻ ദേവ് ബസിൽ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ പൊലീസ് കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചു.

ALSO READ :മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്

ABOUT THE AUTHOR

...view details