കേരളം

kerala

ETV Bharat / state

മരട് വെടിക്കെട്ട് ; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദൈനംദിന ആചാര കാര്യങ്ങളിൽ വ്യക്തത ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹര്‍ജിക്കാർക്ക് ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കി.

മരട് വെടിക്കെട്ട്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  ഹൈക്കോടതി സിംഗിൾ ബെഞ്ച്  മരട് കൊട്ടാരം ഭഗവതി ക്ഷേത്രം  എറണാകുളം
Marad Firework, The Division Bench Of High Court Refused To Interfere With The Order Of Single Bench

By ETV Bharat Kerala Team

Published : Feb 21, 2024, 3:39 PM IST

എറണാകുളം : മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ( The Division Bench Of High Court Refused To Interfere With The Order Of Single Bench) . ദൈനംദിന ആചാര കാര്യങ്ങളിൽ വ്യക്തത ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹര്‍ജിക്കാർക്ക് ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കി. മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാനാകില്ലെന്നായിരുന്നു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെ നിലപാട്.

ദൈനംദിന ആചാരങ്ങളുടെ ഭാഗമായി കതിന പൊട്ടിക്കാൻ അനുവദിക്കണമെന്നും, 100 വർഷമായി നിലകൊള്ളുന്ന ആചാരത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു അപ്പീലിൽ ഹർജിക്കാരുടെ വാദം. എന്നാൽ ദൈനംദിന ആചാരങ്ങൾ തടയുന്ന തരത്തിലല്ലാ സിംഗിൾ ബഞ്ച് ഉത്തരവെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് വ്യക്തത വരുത്താൻ സിംഗിൾ ബഞ്ചിനെ തന്നെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ട് കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ജസ്‌റ്റിസ് വിജു എബ്രഹാമിന്‍റെ സിംഗിൾ ബെഞ്ച് ഇന്നലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.. കർശന ഉപാധികളോടെ വെടിക്കെട്ടിന് ഹൈക്കോടതി 2019 ൽ അനുമതി നൽകിയിരുന്നു. എന്നാൽ അപകടകരമായ അമിട്ടുകളും, വെടിമരുന്നും സൂക്ഷിച്ചതിന് ആ വർഷം തന്നെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

ഈ മാസവും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷിതമായി വെടിക്കെട്ട് നടത്താൻ ആവശ്യമായ സ്ഥലമില്ലെന്ന വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളുണ്ടെന്നും, വെടിക്കെട്ട് നടത്താൻ പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ വിഭാഗങ്ങൾ എതിർത്തതായും സർക്കാർ സിംഗിൾ ബെഞ്ച് മുൻപാകെ വ്യക്തമാക്കിയിരുന്നു. പുതിയകാവ് സ്ഫോടനം സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും. ഇക്കാര്യങ്ങൾ അംഗീകരിച്ച് വെടിക്കെട്ടിന് ഹൈക്കോടതി സിംഗിൾ ബഞ്ച് അനുമതി നിഷേധിക്കുകയും ആയിരുന്നു.

ALSO READ : മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു ; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ക്ഷേത്രം ഭാരവാഹികൾ

ABOUT THE AUTHOR

...view details