കേരളം

kerala

ETV Bharat / state

കോടമഞ്ഞിലുറങ്ങുന്ന മലഞ്ചെരുവും ഒഴുകിയിറങ്ങുന്ന തെളിനീരും: വെള്ളച്ചാട്ടങ്ങളുടെ പറുദീസയൊരുക്കി മാങ്കുളം - mankulam water falls

മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കണ്ണും മനവും കുളിര്‍പ്പിക്കുന്ന ചെറുതും വലുതുമായ നിരവധി ജലപാതങ്ങള്‍.

IDUKKI TOURISM  MANKULAM WATER FALLS  മാങ്കുളം വെള്ളച്ചാട്ടം  WATERFALL KERALA TOURISM
Idukki tourism; Many water falls await tourists in mankulam (Etv Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 10:59 PM IST

മാങ്കുളത്തെ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യം (Etv Bharat)

ഇടുക്കി: വെള്ളച്ചാട്ടങ്ങളുടെ നാടാണ് മാങ്കുളം. ചെറുതും വലുതുമായ നിരവധി ജലപാതങ്ങള്‍ മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്. മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്തെ ഈ വെള്ളച്ചാട്ടങ്ങളൊക്കെയും ജലസമൃദ്ധമായി കഴിഞ്ഞു. എത്ര കണ്ടാലും മതിയാവാത്ത മനോഹര കാഴ്‌ചകളാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സമ്മാനിക്കുന്നത്.

മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം, പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം, കൈനഗിരി വെള്ളച്ചാട്ടം, നക്ഷത്രകുത്ത്, കോഴിവാലന്‍കുത്ത്, ചിന്നാര്‍ കുത്ത് തുടങ്ങി കണ്ണും മനവും കുളിര്‍പ്പിക്കുന്ന ഒന്നിലധികം വെള്ളച്ചാട്ടങ്ങളുള്ള നാടാണ് മാങ്കുളം. പീച്ചാട് പിന്നിട്ട് മാങ്കുളത്തേക്കുള്ള യാത്ര ആരംഭിക്കും മുതല്‍ വെള്ളച്ചാട്ടങ്ങളുടെ ഈ മനോഹാരിത കണ്ടു തുടങ്ങും. കാട്ടാനകളും കാനന ഭംഗിയുമൊക്കെയുണ്ടെങ്കിലും പച്ചപ്പിന് നടുവില്‍ വെള്ളിവരകള്‍ തീര്‍ക്കുന്ന വെള്ളച്ചാട്ടങ്ങള്‍ തന്നെയാണ് മാങ്കുളത്തേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്.

മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്തെ ഈ വെള്ളച്ചാട്ടങ്ങളൊക്കെയും ജലസമൃദ്ധമായി കഴിഞ്ഞു. എത്ര കണ്ടാലും മതിയാവാത്ത മനോഹര കാഴ്‌ചകളാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സമ്മാനിക്കുന്നത്. വേനല്‍കാലത്ത് മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങി കുളിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെ ചെയ്യും. എന്നാല്‍ മഴയാരംഭിച്ച് ജലപാതങ്ങള്‍ ജലസൗമൃദ്ധമായാല്‍ അകലെ നിന്നവ കണ്ടാസ്വദിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും മാത്രമെ തരമൊള്ളു.

പക്ഷെ കോടമഞ്ഞ് പുല്‍കുന്ന മാങ്കുളത്തിന്‍റെ താഴ്‌വരയില്‍ ഈ വെള്ളച്ചാട്ടങ്ങള്‍ കണ്ടെത്ര സമയം നിന്നാലും സഞ്ചാരികള്‍ക്ക് മതിയാവില്ല. വെള്ളച്ചാട്ടങ്ങള്‍ കണ്ട് മഴ നനഞ്ഞ് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളാണിപ്പോള്‍ മാങ്കുളത്തേക്കെത്തുന്നുണ്ട്.

Also Read: വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നത് 'മാലിന്യക്കൂമ്പാരം'; കേരള തമിഴ്‌നാട് അതിർത്തി മേഖലയില്‍ മാലിന്യ നിക്ഷേപം രൂക്ഷം

ABOUT THE AUTHOR

...view details