തിരുവനന്തപുരം: നിയമന ശുപാർശകളുടെ എണ്ണം കാട്ടി യഥാർത്ഥ നിയമനങ്ങളുടെ എണ്ണം സർക്കാർ മറച്ചുവെക്കുകയാണെന്ന് പ്രശസ്‌ത പിഎസ്‌സി പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ. മറ്റു സംസ്ഥാനങ്ങളിൽ അതാത് വകുപ്പുകളാണ് തങ്ങൾക്ക് വേണ്ട നിയമനങ്ങൾ നടത്തുന്നത്. എന്നാൽ കേരളത്തിൽ എല്ലാ വകുപ്പിന് വേണ്ടിയും നിയമനം നടത്തുന്നത് പിഎസ്‌സി യാണെന്നും ഇപ്രകാരമാണ് രാജ്യത്തെ ഏറ്റവും കൂടുതൽ സർക്കാർ സർവീസ് നിയമനം കേരളത്തിലെന്ന പദവി കിട്ടിയതെന്നും മൻസൂർ അലി ഇടിവി ഭാരതിനോട് പറഞ്ഞു.
യഥാർത്ഥ നിയമനങ്ങളുടെ എണ്ണം സർക്കാർ മറച്ചുവെക്കുന്നു, പിഎസ്‌സി പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ - പിഎസ്‌സി നിയമനം
ന്യായമായ ഒഴിവുകൾ പിഎസ്‌സിയിൽ നിന്ന് നികത്തണമെന്ന് മൻസൂർ അലി കാപ്പുങ്ങൽ, സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെങ്കില്‍ വർഷാവർഷം പിഎസ്‌സി പരീക്ഷ നടത്തുന്ന രീതിയാണ് ഒഴിവാക്കേണ്ടത്.
Published : Mar 2, 2024, 7:55 PM IST
പുതിയ പരിഷ്‌കാര പ്രകാരം ഒരാൾ എട്ടു തസ്‌തികകളിലേക്ക് ഒറ്റ പരീക്ഷ എഴുതും. ഇങ്ങനെ 8 ലിസ്റ്റിലും ചിലപ്പോൾ ഒരേ ആൾ തന്നെ ഇടം പിടിക്കും. സർക്കാരിന്‍റെ കണക്ക് പ്രകാരം 8 നിയമന ശുപാർശ അയക്കുമെങ്കിലും ഒരു നിയമനം മാത്രമേ നടക്കുകയുള്ളൂ. കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്‌സിയെ നോക്കു കുത്തിയാക്കി താത്കാലിക ജീവനക്കാരായി കയറിയ നിരവധി പേരെയാണ് സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
ന്യായമായ ഒഴിവുകൾ പിഎസ്‌സിയിൽ നിന്ന് നികത്തണമെന്ന് മൻസൂർ അലി കാപ്പുങ്ങൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ആണ് നിയമനങ്ങൾ നടത്താൻ പ്രയാസമെങ്കിൽ വർഷാവർഷം പിഎസ്‌സി പരീക്ഷ നടത്തുന്ന രീതിയാണ് ഒഴിവാക്കേണ്ടത്.