കോഴിക്കോട്:കൂടത്തായിൽ വീടും, ഭാര്യ വീടും ആക്രമിച്ച യുവാവ് സ്വന്തം കാറിന് തീ കൊളുത്തി. താമരശ്ശേരി കരിങ്ങമണ്ണ താമസക്കാരനായ കൊടുവള്ളി ആരാമ്പ്രം പേരംകണ്ടി ഷമീറാണ് മയക്കുമരുന്ന് ലഹരിയിൽ അക്രമം നടത്തിയത്. ഇയാളുടെ വീട്ടിൽ വച്ച് ഭാര്യയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ തകർത്തിരുന്നു.
സംഭവം ഇങ്ങനെ, പളളിയിൽ നിന്നും ലഭിച്ച ഇറച്ചി വീട്ടിൽ എത്തിക്കാനായി ഭാര്യ സഹോദരൻ മുനീർ കരിങ്ങമണ്ണയിലുള്ള വീട്ടിലെത്തി. ഈ സമയം ടിപ്പർ ഡ്രൈവറായ പ്രതി മയക്കുമരുന്ന് ലഹരിയിൽ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയയെ മർദിക്കുകയും ചെയ്യുന്ന കാഴ്ചായാണ് കണ്ടത്. ഉടനെ നസീമയെ സഹോദരനായ മുനീർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊട്ടുപുറകെ കാറിൽ ഷമീർ പുറകെയെത്തി. പോകും വഴി സിപിഎം കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആന്റണിയുടേതുൾപ്പെടെ മൂന്നു വാഹനങ്ങളിൽ കാറിടിച്ചു. എന്നിട്ടും നിർത്താതെ ഭാര്യവീട്ടിലേക്ക് കാറോടിച്ചു. വീട്ടിൽ എത്തിയ ഉടനെ വീട്ടു സാധനങ്ങൾ വലിച്ചെറിയുകയും, വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ആർക്കും കാര്യമായി പരുക്കേറ്റിട്ടില്ല.