കേരളം

kerala

ETV Bharat / state

കുന്ദമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി മരിച്ചു - കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രിക്കാരന്‍ മരിച്ചു, കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

collision between car and bike  Man died in bike accident  accident at Kunnamangalam Kozhikode  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം  വാഹന അപകടം
collision between car and bike

By ETV Bharat Kerala Team

Published : Feb 19, 2024, 8:30 PM IST

കോഴിക്കോട്: കുന്ദമംഗലം ആനപ്പാറയിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചാത്തമംഗലം കാട്ടാങ്ങൾ പൂളക്കോട് സ്വദേശി അമ്മാനം കൂട്ടിൽ വീട്ടിൽ ഷാജി 52 ആണ് മരിച്ചത്. രാവിലെ ആറേക്കാലോടെയാണ് അപകടം സംഭവിച്ചത്.

കുന്ദമംഗലം ഭാഗത്തുനിന്നും ചാത്തമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും മുക്കം ഭാഗത്തുനിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ ഷാജി റോഡിലേക്ക് തെറിച്ചുവീണു. അപകടം സംഭവിച്ച ഉടൻതന്നെ പരിസരവാസികൾ ഗുരുതരമായി പരിക്കേറ്റ ഷാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തിൽപ്പെട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇതുവഴി വന്ന മറ്റൊരു ടിപ്പർ ലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details