ഇടുക്കി: പഴുത്ത് തുടുത്ത സ്ട്രോബറിയും ആപ്പിളും ഇടുക്കിയുടെ കോടമഞ്ഞും ആസ്വദിക്കാൻ സമയമായി. വണ്ടി നേരെ ഇടുക്കി കാന്തല്ലുരിലേക്ക് വിട്ടോ... സ്‌ട്രോബറിയുടെ വിളവെടുപ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. വിളവെടുപ്പിന് പകമായ ആപ്പിൾ തോട്ടവും സ്‌ട്രോബറി പാടവും കണ്ട് മനസും വയറും നിറക്കാം. ഒൻപത് മാസക്കാലം നീണ്ടു നിൽക്കുന്ന സ്‌ട്രോബറിയുടെ വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
വിളഞ്ഞ് വിളവെടുപ്പിന് പാകമായ ആപ്പിളിൻ്റെയും സ്‌ട്രോബറിയുടെയും മധുരം നുകരാന്‍ നിരവധി സന്ദർശകരാണ് മറയൂരിലേക്കും കാന്തല്ലൂരിലേക്കും ഒഴുകിയെത്തുന്നത്. ടൂറിസം സീസൺ അനുസരിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് കൃഷിയിറക്കിയ സ്ട്രോബറി പാടങ്ങൾ വിളവെടുപ്പിന് പാകമായി. സഞ്ചാരികളാക്കായി സ്‌ട്രോബറിയുടെ വിളവെടുപ്പും ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഞ്ചാരികളുടെ ഇഷ്‌ടത്തിന് അനുസരിച്ച് പഴങ്ങൾ പറിച്ചെടുക്കാം. കിലോഗ്രാമിന് 600 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്. തോട്ടങ്ങളിലിറങ്ങി സ്‌ട്രോബറിയുടെ മധുരം നുകര്‍ന്ന് ആവശ്യാനുസരണം കായ്‌കള്‍ വാങ്ങി മടങ്ങാനുള്ള അവസരവും ഒരുക്കിട്ടുണ്ട്. സ്‌ട്രോബറിയുടെ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു.
ഒൻപത് മാസക്കാലം വരെ കാന്തല്ലൂരില്‍ സ്‌ട്രോബറി വിളവെടുപ്പ് തുടരും. സ്‌ട്രോബറിയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുമുണ്ട് ഇവിടെ. വിനോദ സഞ്ചാരവുമായി കോര്‍ത്തിണക്കിയാണ് കര്‍ഷകർ കാന്തല്ലൂരില്‍ സ്‌ട്രോബറി കൃഷി ചെയ്‌ത് വരുന്നത്. വിപണി കണ്ടെത്താനുള്ള സാധ്യതയായി കര്‍ഷകര്‍ വിനോദ സഞ്ചാരത്തെയും കാണുന്നുണ്ട്.
Also Read: വില കൊടുത്ത് വാങ്ങേണ്ട...; വീട്ടില്‍ വിളയിക്കാം നല്ല 'കിടുക്കന്‍' സ്‌ട്രോബെറി!!!