കേരളം

kerala

ETV Bharat / state

ഏഴാം ക്ലാസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവം; മധ്യവയസ്‌കന്‍ അറസ്റ്റില്‍ - MAN ARRESTED FOR SEXUAL ASSAULT - MAN ARRESTED FOR SEXUAL ASSAULT

കോഴിക്കോട് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.

KOZHIKODE RAPE CASE  പോക്‌സോ കേസ്  MINOR SEXUAL ASSAULT IN KOZHIKODE  LATEST MALAYALAM NEWS
Antony (63) (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 12:41 PM IST

കോഴിക്കോട്:ഏഴാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മാവൂർ സ്വദേശി പിഎസ് ആൻ്റണിയാണ് (63) പിടിയിലായത്. പെരുവയൽ അങ്ങാടിയോട് ചേർന്ന കടയിലെ ജീവനക്കാരനാണ് ആൻ്റണി. ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബർ 10) കേസിനാസ്‌പദമായ സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഭവത്തിന് പിന്നാലെ സ്‌കൂളിലെ ടീച്ചറോടും കുടുംബത്തോടും കുട്ടി വിവരം അറിയിച്ചു. വിവരം അറിഞ്ഞ കുടുംബം മാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ ഇന്നലെ (സെപ്‌റ്റംബർ 11) കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്‌തു.

മാവൂർ എസ്‌ഐ രമേഷ് ബാബു, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ മുത്താലം, അനിൽകുമാർ, റഷീദ്, നിതീഷ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Also Read:കോഴിക്കോട് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

ABOUT THE AUTHOR

...view details