കേരളം

kerala

ETV Bharat / state

'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' ഗ്രൂപ്പ് താനറിയാതെ നിര്‍മിച്ചത്; സൈബർ പൊലീസിന് പരാതി നൽകി കെ ഗോപാലകൃഷ്‌ണൻ ഐഎഎസ് - MALLU HINDU OFFICERS WHATSAPP GROUP

സംസ്ഥാനത്തെ ഹിന്ദുക്കളായ ഐഎഎസ് ഉദ്യേഗസ്ഥരുടെ പേരില്‍ ഉണ്ടാക്കിയ 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' വാട്‌സ്ആപ്പ് ഗ്രൂപ്പ് താനറിയാതെ ഉണ്ടാക്കിയതെന്ന് കെ ഗോപാലകൃഷ്‌ണൻ. സംഭവത്തില്‍ സൈബർ പൊലീസിന് പരാതി നൽകി.

മല്ലു ഹിന്ദു ഓഫീസേഴ്‌സ്  K Gopalakrishnan  Mallu Hindu Officers Whatsapp Group  Kerala IAS Officers Controversy
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 3, 2024, 10:23 PM IST

തിരുവനന്തപുരം: 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരിൽ ഹിന്ദുക്കളായ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതില്‍ വിശദീകരണവുമായി വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണൻ. താനറിയാതെയാണ് സ്വന്തം വാട്‌സ്ആപ്പ് നമ്പറിൽ നിന്നും 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇക്കാര്യം ഉന്നയിച്ച് കെ ഗോപാലകൃഷ്‌ണൻ സൈബർ പൊലീസിന് പരാതി നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം ഗ്രൂപ്പ്‌ അഡ്‌മിനായ കെ ഗോപാലകൃഷ്‌ണൻ ഡിലീറ്റ് ചെയ്‌തു. പിന്നാലെയാണ് തന്‍റെ വാട്‌സ്‌ആപ്പ് ആരോ ഹാക്ക് ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ല പൊലീസ് കമ്മീഷണർ സ്‌പർജൻ കുമാറിന് പരാതി നൽകിയത്. കമ്മീഷണറുടെ ഓഫിസ് പരാതി സൈബർ പോലീസിന് കൈമാറി.

സംസ്ഥാനത്തെ മുതിർന്ന 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറിയിച്ചു.

Also Read:'ഈഴവ യുവാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം': മാതാപിതാക്കൾ ഉപദേശിക്കണമെന്ന് എസ്‌എൻഡിപി നേതാവ്

ABOUT THE AUTHOR

...view details