കേരളം

kerala

ETV Bharat / state

മലപ്പുറത്തെ നിപ ബാധ; 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് - Malappuram Nipah Updates - MALAPPURAM NIPAH UPDATES

മലപ്പുറം ജില്ലയിലെ നിവൈറസ് ബാധയുമായി ബന്ധപ്പെട്ട് 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്, പുതുതായി ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല

നിപ മലപ്പുറം  MALAPPURAM NIPAH VIROUS  NIPAH SYMPTOMS IN MALAPPURAM  മലപ്പുറം നിപ വൈറസ്
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 7:40 AM IST

മലപ്പുറം :നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ (സെപ്റ്റംബര്‍ 20) പുറത്തു വന്ന 20 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്നലെ പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.

ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 90 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്‌ട് പട്ടികയിലുമാണ് ഉള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്‌ക് കാറ്റഗറിയിലാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്‌മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഡ്‌മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് ആരോഗ്യ വകുപ്പ് നല്‍കിവരുന്നത്. ഇന്നലെ മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് കോള്‍ സെന്‍റര്‍ വഴി മാനസിക പിന്തുണ നല്‍കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ബെംഗളൂരുവില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്‍റെ സഹപാഠികള്‍ക്ക് സര്‍വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസം പരിഹരിച്ചത്.

Also Read : നിപ ബാധിച്ച് കേരളത്തിൽ ഇതുവരെ മരിച്ചത് 22 പേർ; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം - NIPAH VIRUS OUTBREAKS KERALA

ABOUT THE AUTHOR

...view details