എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസിൽ നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. മുന്‍ എം എൽ എ കുഞ്ഞിരാമന്‍, മണ്കണ്‌ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷക്കാണ് സ്‌റ്റേ. അഞ്ചു വർഷം കഠിന തടവാണ് ഇവർക്ക് സിബിഐ കോടതി വിധിച്ചിരുന്നത്. പ്രതികൾക്ക് ജാമ്യവും അനുവദിച്ചു.
4 പ്രതികളുടെയും അപ്പീൽ ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെരിയ ഇരട്ട കൊലപാതക കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളാണ് സിബിഐ കോടതിയുടെ ശിക്ഷാ വിധി eചാദ്യം ചെയ്‌ത് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച പ്രത്യേക സിബിഐ കോടതി റദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീൽ ഹർജി. കെ വി കുഞ്ഞിരാമന് പുറമേ സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, കെ വി ഭാസ്‌കരൻ എന്നിവരാണ് അപ്പീൽ നൽകിയത്.
അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം കോടതി റദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നാലുപേരും. കേസിലെ രണ്ടാംപ്രതി സജി സി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കുറ്റത്തിനായിരുന്നു നാലു പേർക്കുമെതിരായ ശിക്ഷ. ഇക്കഴിഞ്ഞ വെളളിയാഴ്‌ചയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി 14 പേരെ ശിക്ഷിച്ചത്.
10 പേർക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയുമായിരുന്നു ശിക്ഷ. ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ പൂർത്തിയാക്കി പ്രതികൾക്ക് ജാമ്യത്തിൽ ഇറങ്ങാം.
Also Read:പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്