ETV Bharat / state

കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം - ACCIDENT DEATH IN KANNUR

കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ACCIDENT IN MATTANNUR KANNUR  ACCIDENT DEATH IN KANNUR  കാറും ബസും കൂട്ടിയിടിച്ച് അപകടം  LATEST NEWS IN MALAYALAM
Car Hit Bus Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

കണ്ണൂർ: മട്ടന്നൂർ ഉളിയിൽ ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരം. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇന്ന് (ജനുവരി 8) രാവിലെയാണ് അപകടം.

അപകടത്തില്‍പ്പെട്ട ബസും കാറും (ETV Bharat)

സംസ്ഥാനപാതയില്‍ മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം. തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയ സമയത്താണ് നിയന്ത്രണം വിട്ട് വന്ന കാര്‍ ബസിലേക്ക് വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ സംഘം പുറത്തെടുത്തത്.

Also Read: നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ടു, അത്ഭുതകരമായി രക്ഷപ്പെട്ട് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.