കൊല്ലം :മൈനാഗപ്പള്ളി ആനൂർക്കാവിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേസിൽ കൊല്ലം ജില്ല പൊലീസ് മേധാവി പതിനാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വികെ ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളഞ്ഞ കാറിലുണ്ടായിരുന്നത്, ചെയ്യുന്ന തെറ്റിന്‍റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിത ഡോക്‌ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വികെ ബിനാകുമാരി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാറിലുണ്ടായിരുന്ന വനിത ഡോക്‌ടറെയും കാർ ഡ്രൈവർ അജ്‌മലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് വൈദ്യപരിശോധനയിൽ ഇവർ മധ്യപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പുരത്തുവന്നിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയ കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 5.47ന് ആണ് സംഭവം. റോഡ് മുറിച്ചു കടന്ന സ്‌കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോളുടെ ദേഹത്തുകൂടെ പ്രതി അജ്‌മൽ കാർ കയറ്റിയിറക്കുകയായിരുന്നു. കാർ പിന്നോട്ടെടുക്കാൻ നാട്ടുകർ ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ല. കുഞ്ഞുമോളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഒളിവിൽ കഴിയുന്നതിനിടെയാണ് അജ്‌മലിനെ പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയാണ് അജ്‌മൽ. മനപ്പൂർവമായ നരഹത്യക്ക് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അജ്‌മലിനും യുവ ഡോഖ്‌ടർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി അജ്‌മൽ ചന്ദന കള്ളക്കടത്തുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.
Also Read : മൈനാഗപ്പള്ളി അപകടം: കാര്‍ ഡ്രൈവര്‍ അജ്‌മല്‍ കസ്റ്റഡിയില്‍, കാര്‍ ഓടിച്ചത് മദ്യ ലഹരിയിലെന്ന് പരിശോധനഫലം - Anoorkavu Car Accident Death