കണ്ണൂര്‍:ദീപാവലിയ്ക്ക് മുമ്പ് മാഹിയിൽ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി. ഇതോടുകൂടി മാഹിയിൽ റേഷന്‍ വിതരണത്തിനുള്ള വഴി തെളിയും. സംസ്ഥാനമൊട്ടാകെ റേഷന്‍ കടകള്‍ തുറന്ന് സൗജന്യ അരി വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ തുക വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും പുതുച്ചേരിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പൊതുവിതരണ സംവിധാനമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് പുതുച്ചേരി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നാല് വര്‍ഷം മുമ്പ് വരെ റേഷന്‍ വിതരണമുണ്ടായ പുതുച്ചേരിയില്‍ ഭരണകൂടം അഴിമതി നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഗവര്‍ണറുടെ ഉത്തരവിലാണ് പുതുച്ചേരിയിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റേഷന്‍ വിതരണം തടസപ്പെട്ടത്. അന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേനെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസാമാസം റേഷനുളള തുക നല്‍കുമെന്നായിരുന്നു വാഗ്‌ദാനം.
ബിപിഎല്‍ വിഭാഗത്തിന് പ്രതിമാസം 600 രൂപയും എപിഎല്‍ വിഭാഗത്തിന് 300 രൂപയുമായിരുന്നു നല്‍കപ്പെട്ടത്. ഈ സംവിധാനം വന്നതോടെ റേഷന്‍ കടകളെല്ലാം അടച്ചു പൂട്ടി. മാസാമാസം റേഷന്‍ വാങ്ങാനുളള തുകയും കൃത്യമായി ലഭിക്കാതായി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ മാഹി ജനത ഇതുവരെ അനുഭവിച്ച അവഗണനയ്ക്ക് പരിഹാരമാകും.
Also Read:മാഹിയിൽ ഇനി ആഘോഷത്തിൻ്റെ നാളുകൾ; തിരുനാൾ ഒക്ടോബര്‍ 5-ന് ആരംഭിക്കും