കോട്ടയം :ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്. വിസിയെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് സെനറ്റ് തീരുമാനിച്ചു. ഇന്ന് ചേർന്ന സ്പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. എന്നാൽ, യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം.
ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ് ; സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം
ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്. സെർച്ച് കമ്മിറ്റിയിലേക്ക് എം ജി സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എം ജി സര്‍വകലാശാലയുടെ സ്പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം
M G Senate Rejected Governor's Demand
Published : Mar 11, 2024, 4:40 PM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അജൻഡയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിയ്ക്കുന്നെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം, സെനറ്റ് തീരുമാനം ഏകകണ്‌ഠമെന്ന് ഇടത് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി.