കേരളം

kerala

ETV Bharat / state

'സ്വർഗത്തിൽ എത്തിയ അവസ്ഥ'; കേരളം ബമ്പർ വിജയിയെ തേടുമ്പോൾ സന്തോഷത്തിലാറാടി നാഗരാജ് - ONAM BUMPER AGENT REACTION

താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാ​ഗരാജ്. ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ്.

THIRUVONAM BUMPER 2024 RESULT  തിരുവോണം ബമ്പര്‍ 2024 റിസള്‍ട്ട്  KERALA LOTTERY RESULT  NAGARAJ LOTTERY AGENT
NAGARAJ (left) and Manjunath (ETV Bharat)

By ETV Bharat Kerala Team

Published : Oct 9, 2024, 4:20 PM IST

സുല്‍ത്താന്‍ ബത്തേരി: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നപ്പോൾ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന വി നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാ​ഗരാജ് പറഞ്ഞു.

ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും, ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു. സ്വർഗത്തിൽ എത്തിയ അവസ്ഥയാണ് തനിക്കിപ്പോൾ കൂടുതലായി ഒന്നും പറയാൻ കഴിയുന്നില്ലെന്ന് നാഗരാജ് പറഞ്ഞു.

നാഗരാജിന്‍റെ സഹായി മഞ്ജുനാഥ് ഇടിവി ഭാരതിനോട് (ETV Bharat)

കർണാടകയിലെ മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി സ്വദേശിയായ നാഗരാജൻ ജോലി തേടിയാണ് 15 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ എത്തിയത്. കൂലിപ്പണിക്കായാണ് അന്ന് കേരളത്തില്‍ വന്നത്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു നാഗരാജ് ജോലി ചെയ്‌തത്. 10 വർഷത്തോളം നിരവധി ലോട്ടറി കടകളിൽ നാഗരാജ് ജോലി ചെയ്‌തിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

5 വർഷം മുൻപ് സുൽത്താൻ ബത്തേരിയിലെ ബസ് സ്‌റ്റാന്‍റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ഇയാൾ ലോട്ടറി വിൽപ്പന ആരംഭിച്ചു. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാ​ഗരാജ് എന്ന പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. ജൂലൈയിൽ ഇയാൾ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാ​ഗ്യം നാഗരാജിനെ തേടി വരികയാണ്. അതിർത്തി പ്രദേശം ആയതിനാൽ മലയാളികൾ മാത്രമല്ല കർണാടകക്കാരും , തമിഴ്‌നാട്ടുകാരും ഇവിടെ നിന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്.

Also Read:തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം ദുരന്തം തകർത്ത വയനാട്ടിലേക്ക്

ABOUT THE AUTHOR

...view details