കോട്ടയം: മണിപ്പുഴയിൽ തടി ലോറി വാഹനങ്ങളിൽ ഇടിച്ച് അപകടം. കോട്ടയം എംസി റോഡിൽ ഇന്ന് പുലർച്ച അഞ്ചു മണിക്കാണ് അപകടം നടന്നത്. തടി ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ഇടിച്ച് നാലു കാറുകൾ തകർന്നു.
കാറുകൾ ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട തടി ലോറി; തകർന്നത് 4 കാറുകൾ - lorry hit cars parked on roadside - LORRY HIT CARS PARKED ON ROADSIDE
കോട്ടയം എംസി റോഡിൽ തടി ലോറി നിയന്ത്രണം നഷ്‌ടമായി കാറുകളിൽ ഇടിച്ചു. നാല് കാറുകൾ തകർന്നു. ലോറി ഡ്രൈവർക്ക് പരിക്ക്.
LORRY HIT CARS PARKED ON ROADSIDE
Published : Apr 30, 2024, 9:56 PM IST
മണിപ്പുഴ ബെൽ മൗണ്ട് സ്‌കൂളിൻ്റെ കവാടവും കാറിടിച്ച് തകർന്നിട്ടുണ്ട്. ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ തടി ലോറി നിയന്ത്രണം നഷ്‌ടമായി വാഹനങ്ങളിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടായി. ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read:കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു