കേരളം

kerala

ETV Bharat / state

ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിൽ, തോമസ് ചാഴിക്കാടൻ കോട്ടയത്തെ ചാമ്പ്യനാവും: ജോസ് കെ മാണി - JOSE K MANI ON LS POLLS 2024 - JOSE K MANI ON LS POLLS 2024

മധ്യതിരുവിതാംകൂറിൽ എൽഡിഎഫിന് വൻവിജയം ഉണ്ടാകുമെന്ന് ജോസ് കെ മാണി.

LOK SABHA ELECTION 2024  Jose K Mani reaction  kottayam constituency  തോമസ് ചാഴിക്കാടൻ
Lok sabha election 2024: Kerala congress leader Jose K. Mani casts his vote

By ETV Bharat Kerala Team

Published : Apr 26, 2024, 12:03 PM IST

Updated : Apr 26, 2024, 12:16 PM IST

Lok sabha election 2024: Kerala congress leader Jose K. Mani casts his vote

കോട്ടയം: കോട്ടയത്തെ ചാമ്പ്യനായി തോമസ് ചാഴിക്കാടൻ ഉണ്ടായിരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അഭിമാനകരമായ മുന്നേറ്റം ഉണ്ടാകും. ഭൂരിപക്ഷം എത്രയെന്ന് പറയാൻ കഴിയില്ല. അത് ജനങ്ങളുടെ കൈയ്യിലാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യതിരുവിതാംകൂറിലും അതുപോലെ തന്നെ കേരള സംസ്ഥാനത്തും എൽഡിഎഫിന് വൻവിജയം ഉണ്ടാകുമെന്നും പാലായിൽ വോട്ട് ചെയ്‌ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോയിട്ടുള്ളത്.

തീർച്ചയായും ബിജെപി ഗവൺമെന്‍റിനെ താഴെയിറക്കാനും. കരുത്തോടെയും ഉറപ്പോടെയും ചാഴിക്കാടൻ ഇന്ത്യ മുന്നണിയോടൊപ്പം നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read: തൃശൂര്‍ എല്‍ഡിഎഫ്‌ പിടിക്കും, തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് ആദ്യം: വിഎസ് സുനിൽ കുമാർ

Last Updated : Apr 26, 2024, 12:16 PM IST

ABOUT THE AUTHOR

...view details