കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്ത് മൂന്നാമതും കപ്പല്‍; എത്തിയത് ലൈബീരിയന്‍ ഫീഡര്‍ വെസല്‍ - Third Ship in vizhinjam - THIRD SHIP IN VIZHINJAM

വിഴിഞ്ഞത്ത് മൂന്നാമതും കപ്പല്‍. ഇക്കുറി എത്തിയത് ലൈബീരിയന്‍ ചരക്കു കപ്പലായ നാവിയോസ് ടെംപോ.

feedership  നാവിയോസ് ടെംപോ  ലൈബീരിയന്‍ ചരക്ക് കപ്പല്‍  sanfernando
Navious Tempo Ship at vizhinjam (ETV Bharat)

By ETV Bharat Kerala Team

Published : Jul 21, 2024, 3:24 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മൂന്നാമത്തെ കപ്പലെത്തി. ആദ്യത്തെ കപ്പലില്‍ എത്തിയ ചരക്കുകള്‍ ചെന്നൈയിലേക്ക് കൊണ്ടു പോകാനായി നാവിയോസ് ടെംപോ എന്ന ഫീഡര്‍ കപ്പലാണ് ഇന്ന് രാവിലെ ഏഴു മണിക്ക് എത്തിയത്. വിഴിഞ്ഞത്ത് നിന്ന് കയറ്റുന്ന കണ്ടയ്‌നറുകളുമായി കപ്പല്‍ ചെന്നൈയിലേക്കാകും പോവുക.

261 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ള ലൈബീരിയന്‍ ചരക്ക് കപ്പലായ നാവിയോസ് ടെംപോ ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞത്ത് നിന്ന് കണ്ടയ്‌നറുകള്‍ ചെന്നൈയില്‍ ഇറക്കിയ ശേഷം കപ്പല്‍ ശ്രീലങ്കയിലെ കൊളമ്പോയിലേക്ക് പോകും. വിഴിഞ്ഞത്ത് എത്തുന്ന രണ്ടാമത്തെ ഫീഡര്‍ വെസലാണ് നാവിയോസ് ടെംപോ.

ജൂലൈ 13 നായിരുന്നു സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്ത് 2000 ത്തോളം കണ്ടയ്‌നറുകളിറക്കി മടങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ ആദ്യ ഫീഡര്‍ കപ്പലായ മറൈന്‍ അസര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കപ്പലുമെത്തിയത്.

Also Read:'സാന്‍ ഫെര്‍ണാണ്ടോ' വിഴിഞ്ഞം വിട്ടു; നങ്കൂരമിട്ട് 'മറീന്‍ അസര്‍'

ABOUT THE AUTHOR

...view details