കോട്ടയം:കൂരോപ്പട പഞ്ചായത്തിൽ ബിഡിജെഎസ് അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ എൽഡിഎഫിന് ഭരണം നഷ്‌ടമായി. ബിഡിജെഎസ് പിന്തുണയോടെ കോൺഗ്രസിലെ അമ്പിളി പഞ്ചായത്ത് പ്രസിഡൻ്റായി.
17 അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ 7 അംഗളാണ് സിപിഎമ്മിനുണ്ടായിരുന്നത്. യുഡിഎഫിന് 6 അംഗങ്ങളും എന്‍ഡിഎയ്ക്ക് 4 അംഗങ്ങളുമാണുള്ളത്. എൻഡിഎ അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ കക്ഷി നില തുല്യമായി. എൻഡിഎ പിന്തുണച്ചിട്ടും നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് വിജയിച്ചത്.