കോട്ടയം: പെരിയ കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ല എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി രാമകൃഷ്‌ണൻ. സിപിഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത പലരും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് കൺവീനർ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു, പൊലീസ് കണ്ടെത്തിയതിനു അപ്പുറം സിബിഐയ്ക്ക് ഒന്നും കണ്ടെത്താനായില്ല എന്നും രാമകൃഷ്‌ണൻ പ്രതികരിച്ചു.
Also Read:പെരിയ കേസ് വിധി: അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പെന്ന് പ്രൊസിക്യൂട്ടര്‍ ജോബി ജോസഫ്