കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോകടര്‍ ചമഞ്ഞ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കറങ്ങി നടന്ന യുവതി പൊലീസ് പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി സുഹറാബി (28) ആണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായത്. രാവിലെ മെഡിക്കൽ കോളജ് ക്യാന്‍റീന് അകത്ത് ചായ കുടിക്കുന്നതിനിടെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് കള്ളം വെളിച്ചത്തായത്.
മുൻപ് എംഎൽടി പഠിച്ചിട്ടുള്ള സുഹറാബി സുഹൃത്തുക്കളോട് മെഡിക്കൽ കോളജിൽ ഡോക്‌ടറാണെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ സുഹൃത്തുക്കളെ കബളിപ്പിക്കാൻ വ്യാജ ഐഡി കാർഡ് നിർമ്മിക്കുകയും ഡോക്‌ടർ ചമഞ്ഞ് ഇടക്കിടെ മെഡിക്കൽ കോളജിൽ എത്തുകയും ഫോട്ടോകൾ എടുത്ത് സുഹൃത്തുക്കളെ പറ്റിക്കുകയും ചെയ്യും.