തൃശൂർ:മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെയുഡബ്ല്യൂജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോടാണ് മന്ത്രി കൈയ്യേറ്റത്തിന് ശ്രമിച്ചത്.
കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന് വിശ്വാസത്തോടെയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചത്. എന്നാൽ ആദ്യ തവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ചെയ്യാനാണ് ശ്രമിച്ചത്.