കാസർകോട് : കുവൈറ്റിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്നും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. തീ ആളി പടരുന്നത് കണ്ട് നളിനാക്ഷൻ വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. നേരെ ചെന്ന് വീണത് വെള്ളത്തിലേക്ക്. പരിക്കേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടു.
വീഴ്‌ചയിൽ അരയ്ക്കു താഴെ പരിക്കേറ്റ നളിനാക്ഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായിരുന്നില്ല. നിലവില്‍ അപകടനില തരണം ചെയ്‌തുവെന്ന് ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷമായി ഇയാള്‍ ഗൾഫിൽ ജോലി ചെയ്യുന്നു.