കേരളം

kerala

ETV Bharat / state

കുട്ടമ്പുഴയിൽ പശുവിനെ തേടിപ്പോയ സ്‌ത്രീകള്‍ വനത്തിലകപ്പെട്ടു; ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തെരച്ചില്‍

കാട്ടാനകളെ കണ്ട് പേടിച്ചോടിയ സ്‌ത്രീകളാണ് കാട്ടില്‍ അകപ്പെട്ടത്.

കുട്ടമ്പുഴ സ്‌ത്രീകള്‍ വനത്തില്‍  കുട്ടമ്പുഴ വനം  WOMAN MISSING IN FOREST KUTTAMPUZHA  SEARCH GOING ON IN KUTTAMPUZHA
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 29, 2024, 7:23 AM IST

എറണാകുളം: കുട്ടമ്പുഴയിൽ പശുവിനെ തെരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. ഇവര്‍ക്കായി തെരച്ചിൽ തുടരുകയാണ്. മായാ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിരാണ് പശുവിനെ തെരഞ്ഞ് ഇന്നലെ കാട്ടിലേക്ക് പോയത്. എന്നാൽ കാട്ടാനകളെ കണ്ട് പേടിച്ചോടിയ ഇവർ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്‌ച കാണാതായ പശുവിനെ തേടിയാണ് ഇന്നലെ സ്ത്രീകൾ കാട്ടിലേക്ക് പോയത്. പശു തിരിച്ചെത്തിയെങ്കിലും സ്ത്രീകൾ കാട്ടിലകപ്പെടുകയായിരുന്നു. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനക്കൂട്ടത്തെ കണ്ട് ചിതറി ഓടിയതായി മായ എന്ന സ്ത്രീ ഭർത്താവിനെ മൊബൈൽ ഫോൺ വഴി അറിയിച്ചിരുന്നു. എന്നാൽ ഇവരെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോൺ ലൊക്കേഷൻ ഉൾപ്പടെ പരിശോധിച്ചാണ് തെരച്ചിൽ തുടരുന്നത്.

അമ്പത് പേരടങ്ങുന്ന നാല് സംഘങ്ങളായാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. ഇതിൽ രണ്ട് സംഘം സ്ത്രീകളെ കണ്ടെത്താൻ കഴിയാതെ തിരിച്ച് വന്നിരുന്നു. രണ്ട് സംഘങ്ങൾ വനത്തിൽ തുടരുകയാണ്. വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ആരംഭിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ്‌ കുമാർ, കുട്ടമ്പുഴ സിഐ പി എ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

Also Read:ചായ കുടിക്കുന്നതിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

ABOUT THE AUTHOR

...view details