തിരുവനന്തപുരം :കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സ്ഥലം മാറ്റ നിയമന നടപടികളില്‍ ഇടപെടില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഓഫിസ്. ഈ ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ മന്ത്രിയെയോ മന്ത്രിയുടെ ഓഫിസിനെയോ സമീപിക്കേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയാകുന്നതിന് മുന്‍പ് അന്നത്തെ സിഎംഡിയുടെ കാലത്ത് ആരംഭിച്ച സ്ഥലംമാറ്റ നിയമന നടപടി ക്രമങ്ങളാണ് നിലവില്‍ നടപ്പിലാക്കുന്നത്.
മന്ത്രിയെ കാണാൻ എത്തേണ്ട ; സ്ഥലംമാറ്റത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ദേശം
സ്ഥലംമാറ്റ നിയമന നടപടികളില്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി ഗതാഗത മന്ത്രിയുടെ ഓഫിസ്.
KSRTC
Published : Mar 10, 2024, 2:53 PM IST
ഈ നടപടികളിൽ പ്രതികൂലമായി ഇടപെടാൻ കഴിയില്ല. ചുമതലപ്പെട്ട ഭരണവിഭാഗം ഉദ്യോഗസ്ഥരാണ് മാനദണ്ഡങ്ങൾക്കനുസൃതമായി സ്ഥലം മാറ്റങ്ങൾ നടത്തുന്നത്. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥലംമാറ്റം വേണ്ടവര്‍ക്കും ലഘുതര ജോലികൾ അനിവാര്യമായ ജീവനക്കാർക്കും സിഎംഡിക്ക് അപേക്ഷ നൽകി കെഎസ്ആർടിസി മെഡിക്കൽ ബോർഡിനെ സമീപിക്കാവുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.