കേരളം

kerala

ETV Bharat / state

ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു - KSRTC Driver Died In Kottayam - KSRTC DRIVER DIED IN KOTTAYAM

കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.

DRIVER DIED IN KOTTAYAM  KSRTC DRIVER DIED  KSRTC DRIVER DIED WHILE ON DUTY  DRIVER DIED WHILE ON DUTY IN PALA
KSRTC Driver Died while on duty in kottayam (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 4:39 PM IST

കോട്ടയം:പാലായിൽ ഡ്യൂട്ടിക്കെത്തിയ കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. പാലായിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോകാൻ എത്തിയ ഡ്രൈവർ പികെ ബിജു (54) ആണ് മരിച്ചത്.

എരുമേലി സ്വദേശിയായ ബിജുവിന് ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.

ABOUT THE AUTHOR

...view details