കേരളം

kerala

ETV Bharat / state

തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 15 പേര്‍ക്ക് പരിക്ക് - KSRTC BUS LORRY ACCIDENT THRISSUR - KSRTC BUS LORRY ACCIDENT THRISSUR

ഗുരുവായൂർ ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

തൃശൂർ കുന്നംകുളം അപകടം  ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു  KUNNAMKULAM IN ACCIDENT  KSRTC BUS ACCIDENT IN KUNNAMKULAM
KSRTC BUS ACCIDENT (ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 10, 2024, 7:25 AM IST

Updated : May 10, 2024, 9:37 AM IST

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം (ETV BHARAT NETWORK)

തൃശൂർ:കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15ഓളം പേർക്ക് പരിക്ക്. കുന്നംകുളം കുറുക്കൻ പാറയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം.

ഗുരുവായൂർ ഭാഗത്ത് നിന്നും കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. ഡ്രൈവർ അകത്ത് കുടുങ്ങിയ നിലയിലായിരുന്നു. ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ടോറസ് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു.

Also Read : പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; 9 മരണം, ഗര്‍ഭിണിയടക്കം 12 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ - Explosion In Firecracker Firm At TN

Last Updated : May 10, 2024, 9:37 AM IST

ABOUT THE AUTHOR

...view details