കേരളം

kerala

ETV Bharat / state

അറുപതിനായിരം രൂപയിൽ അധികം കുടിശ്ശിക; ജില്ല വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി - KSEB removed fuse - KSEB REMOVED FUSE

വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി വകുപ്പിൽ നിന്ന് പണം ലഭിക്കാതെ മുന്നോട്ടു പോകനാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ.

KSEB PAYMENT DUE  KSEB REMOVED EDUCATION OFFICE FUSE  PTA DISTRICT EDUCATION OFFICE
Payment Due; KSEB removed fuse of Pathanamthitta district education office

By ETV Bharat Kerala Team

Published : Apr 19, 2024, 9:52 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി.
വൈദ്യുതി ബില്‍ കുടിശ്ശികയായതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരത്തിലധികം രൂപയാണ് പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസ് അടയ്ക്കാനുളളത്.

തുക അടയ്ക്കാതെ വന്നതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്‌കൂളുകളുടെ പ്രവർത്തനങ്ങളാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് നോക്കി വരുന്നത്. സ്വർണ്ണം പണയംവെച്ചുൾപ്പെടെ പണമടച്ചുവെന്നും ഇനി വകുപ്പിൽ നിന്ന് തന്നെ പണം നൽകാതെ മുന്നോട്ടു പോകനാകില്ലെന്നുമുള്ള നിലപാടിലാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ.

Also Read:കെഎസ്‌ഇബി ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്

ABOUT THE AUTHOR

...view details