കേരളം

kerala

ETV Bharat / state

കെഎസ്ഇബി ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു - KSEB LINE MAN DIED - KSEB LINE MAN DIED

ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിനടുത്തേക്ക് നടന്നു പോകവെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്ഇബി ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു  കെഎസ്ഇബി ലൈൻമാൻ മരിച്ചു  KSEB LINEMAN COLLAPSED TO DEATH  KSEB LINEMAN COLLAPSED
Byju (50) (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 12:54 PM IST

കോഴിക്കോട് :ട്രാന്‍സ്‌ഫോർമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കെഎസ്‌ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്‍മാന്‍ പയിമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്. കോഴിക്കോട് ജില്ല ആയുര്‍വേദ ആശുപത്രിക്ക് സമീപം ജോലിക്കിടെ കോഴിക്കോട് ഭട്ട് റോഡിലാണ് സംഭവം.

ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടനെ ബീച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ല ജോയിൻ്റ് സെക്രട്ടറിയാണ്.

Also Read:വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details