കേരളം

kerala

ETV Bharat / state

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങി; യുട്യൂബർ പിടിയിൽ - sexual assault case youtuber arrest - SEXUAL ASSAULT CASE YOUTUBER ARREST

യുവതിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ കേസിൽ യുട്യൂബർ ഫായിസ് മൊറൂൽ പിടിയിൽ. ഒളിവിലിരിക്കെ പ്രതി 13ലേറെ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായി സൂചന.

KOZHIKODE NATIVE YOUTUBER ARREST  SEXUAL ABUSE CASE IN KOZHIKODE  യൂട്യൂബർ ഫായിസ് മൊറൂൽ പിടിയിൽ  KOZHIKODE NEWS
Youtuber Fais Morul (ETV Bharat)

By ETV Bharat Kerala Team

Published : Sep 24, 2024, 7:57 PM IST

കോഴിക്കോട്:സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുട്യൂബറെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ബലാത്സംഗ കേസിലാണ് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെ (35) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

മൂന്ന് മാസം മുമ്പാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുശേഷം ഒളിവില്‍ പോയ ഫായിസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പ്രതി ഇത്രയും നാള്‍ ഒളിവിൽ താമസിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ പതിമൂന്നിലേറെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചതായാണ് സൂചന. ഫായിസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ മനസിലാക്കിയ അന്വേഷണ സംഘം ടവര്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കോഴിക്കോട് എത്തിയതായി സ്ഥിരീകരിച്ചത്. എന്നാല്‍ പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കിയ ഫായിസ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്‌റ്റാന്‍റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തേക്കുള്ള ബസില്‍ കയറുകയായിരുന്നു.

പ്രതിയെ പിന്തുടര്‍ന്ന പൊലീസ് മലപ്പുറം വളാഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞാണ് അറസ്‌റ്റ് ചെയ്‌തത്. ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ് സജീവ്, എഎസ്‌ഐ ബിന്ദു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാകേഷ്, വിജ്‌നേഷ്, റോഷ്‌നി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ഫായിസിനെ റിമാന്‍റ് ചെയ്‌തു.

Also Read:അഞ്ചാം ക്ലാസ്സുകാരിയെ പലതവണ പീഡിപ്പിച്ചു; യുവാവും സുഹൃത്തും പിടിയിൽ

ABOUT THE AUTHOR

...view details