ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍. കോടികള്‍ വാരിയെറിഞ്ഞാണ് താരങ്ങളെ ക്ലബുകള്‍ സ്വന്തമാകുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കാറാനുള്ള കാരണവും കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം തന്നെയാണ്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബബെന്‍സെമ, നെയ്‌മര്‍ ജൂനിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇപ്പോള്‍ സൗദിയില്‍ ബൂട്ട് കെട്ടുന്നുണ്ട്. സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന്‍റെ ഭാഗമാണ് നെയ്‌മര്‍. പരിക്കു വില്ലനായതിനാല്‍ കഴിഞ്ഞ സീസണിന്‍റെ ഭൂരിഭാഗവും താരം പുറത്തായിരുന്നു. 2024ല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിനായി താരം കളിച്ചത്. അതും വെറും 42 മിനിറ്റുകള്‍ മാത്രമേ നെയ്‌മര്‍ ക്ലബിനായി കളത്തിലിറങ്ങിയിട്ടുള്ളു. ഇപ്പോഴിതാ താരത്തിന് ലഭിച്ച പ്രതിഫലമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
💸 Foot Mercato: “Neymar's Al-Hilal salary in 2024 broken down”.
— Richard Dan (@RichardEno) January 11, 2025
✌️ Two matches
⏱️ 42 minutes on the pitch
💰 €50.5M per appearance
💰 €2.4M for every minute.
💰 €1.1M for each touch of the ball.
💰 €101M total salary. pic.twitter.com/6MWW6sH3WB
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് 2023ലായിരുന്നു പിഎസ്‌ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്കു നെയ്‌മര്‍ ചേക്കേറിയത്. 101 മില്ല്യണ്‍ യൂറോയാണ് (895.2 കോടി) താരത്തിന് അല്‍ ഹിലാലിന്‍റെ ഓഫര്‍. കഴിഞ്ഞ വര്‍ഷം മാത്രം 84.6 മില്യണ്‍ പൗണ്ടാണ് (890 കോടി) പ്രതിഫലമായി താരത്തിന്‍റെ അക്കൗണ്ടിലെത്തിയത്.
രണ്ട് കളികളില്‍ നിന്ന് നെയ്‌മര്‍ പന്ത് തട്ടിയത് 45 തവണയും. കളിച്ച ഓരോ മിനിറ്റിലും താരത്തിന് കിട്ടിയതാവട്ടെ 21.2 കോടി രൂപയും. ഏതൊരാളെയും അത്ഭുതപ്പെടുത്തുന്ന ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടം നേടാനും നെയ്‌മര്‍ ജൂനിയറിന് സാധിച്ചു.
79 ഗോളുകളുമായി ബ്രസീലിന്‍റെ മികച്ച ഗോൾ സ്‌കോററായ താരത്തിന് 2023 ഒക്‌ടോബറിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാൽമുട്ടിലെ പരിക്കിനെ തുടര്‍ന്ന് പിന്നീട് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലായിരുന്നു.ഇതിനു ശേഷമായിരുന്നു നെയ്‌മറിന്‍റെ സൗദിയിലേക്കുള്ള കൂടുമാറ്റം.
🚨 Neymar received €101 MILLION in wages from Al-Hilal in 2024. He played two matches, with a total of 42 minutes on the pitch. 🫰💸
— Transfer News Live (@DeadlineDayLive) January 10, 2025
(Source: @footmercato ) pic.twitter.com/mG60PN76cn
അതേസമയം 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ തന്‍റെ കരിയറിലെ അവസാനത്തേതാണെന്ന് നെയ്‌മര്‍ പറഞ്ഞിരുന്നു. സിഎന്‍എന്നിനോട് സംസാരിച്ച താരം യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
കൂടാതെ മെസ്സി, സുവാരസ് എന്നിവരുമായി ഇന്‍റർ മയാമിയിൽ ഒന്നിക്കുന്നതുമായുള്ള സൂചനയും താരം നൽകി. ജൂണിലാണ് നെയ്‌മറിന്‍റെ അല്‍ ഹിലാലുമായുള്ള കരാർ അവസാനിക്കുന്നത്.
- Also Read: ഗോളടിമേളവുമായി മാഞ്ചസ്റ്റര്‍ സിറ്റി; എഫ് എ കപ്പില്‍ സാല്ഫോര്ഡിനേതിരേ വമ്പന്‍ ജയം - FA CUP THIRD ROUND
- Also Read: തീയതിയായി; മെസിയും അര്‍ജന്റീനയും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും - LIONEL MESSI IN KERALA ON OCTOBER
- Also Read: ബംമ്പര്‍ ലോട്ടറി..! ആരാധകന്റെ തലവര മാറ്റി ഒരു കൈകൊണ്ടെടുത്ത ക്യാച്ച്- വീഡിയോ - SUPER CATCH IN STANDS