ETV Bharat / state

76-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ഗൂഗിളിൻ്റെ ആദരം: ഡൂഡിലിൽ നിറഞ്ഞ് രാജ്യം - REPUBLIC DAY GOOGLE DOODLE

രോഹൻ ദഹോത്രേയാണ് ഡൂഡിൽ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.

SPECIAL GOOGLE DOODLES  GOOGLE REPUBLIC DAY CELEBRATIONS  76TH REPUBLIC DAY GOOGLE DAU  REPUBLIC DAY CELEBRATIONS
Google Doodle (Google)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 9:30 AM IST

ലഡാക്ക് മേഖലയിലെ പരമ്പരാഗത വസ്ത്രം ധരിച്ച് കൈയിൽ ഒരു റിബൺ പിടിച്ച് രണ്ട് കാലിൽ നടക്കുന്ന ഒരു ഹിമപ്പുലി.. ധോതി-കുർത്ത ധരിച്ച് സംഗീതോപകരണം പിടിച്ചിരിക്കുന്ന കടുവ.. പറക്കുന്ന മയിൽ.. പരമ്പരാഗത വസ്ത്രം ധരിച്ച് കൈയിൽ ഒരു ആചാരപരമായ വടിയുമായി നടക്കുന്ന മാൻ... ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആദരമർപ്പിക്കുകയാണ് ഗൂഗിള്‍.

രാജ്യത്തിന്‍റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത വസ്ത്രത്തിൽ വന്യജീവികളെ അവതരിപ്പിക്കുന്ന പ്രത്യേക ഡൂഡിൽ വഴിയാണ് ഗൂഗിള്‍ രാജ്യത്തിന് ആദരമർപ്പിക്കുന്നത്. പൂനെയിൽ നിന്നുള്ള രോഹൻ ദഹോത്രേയാണ് ഡൂഡിൽ ഡിസൈന് പുറകിൽ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ പ്രതീകപ്പെടുത്തുന്ന മൃഗങ്ങളെയും പക്ഷികളെയും ചേർത്ത് ഒരു വന്യജീവി പരേഡ് തന്നെ ചിത്രീകരിച്ചിട്ടുണ്ട് ഡൂഡിലിൽ.

സർറിയലിസത്തിലെ പ്രതിഫലിപ്പിക്കുന്ന വർണ്ണാഭമായ ഈ കലാസൃഷ്‌ടി 'GOOGLE' എന്ന ആറ് അക്ഷരങ്ങളെയും ചിത്രീകരിക്കുന്നു. 'ഈ ഡൂഡിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തെ ആഘോഷിക്കുന്നു. ദേശീയ അഭിമാനവും ഐക്യവും അടയാളപ്പെടുത്തിയ ഒരു അവസരമാണിത്' എന്നാണ് ഡൂഡിലിനെ കുറിച്ചുള്ള ഗൂഗിള്‍ വിവരണം പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരേഡിൽ ചിത്രീകരിച്ചിരിക്കുന്ന മൃഗങ്ങൾ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അതിൽ പറയുന്നു. 'രാജ്യമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുകയും ഓരോ ഇന്ത്യക്കാരനിലും ദേശസ്നേഹബോധം ജ്വലിപ്പിക്കുകയും ചെയ്യുന്നതിനാൽ റിപ്പബ്ലിക് ദിനം ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുള്ളതാണ്.

എണ്ണമറ്റ ഭാഷകൾ, സംസ്‌കാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന അവിശ്വസനീയമായ വൈവിധ്യത്താൽ ഇന്ത്യ സ്വയം ഒരു ഊർജ്ജസ്വലമായ ലോകമായി അനുഭവപ്പെടുന്നു,' എന്ന് ദഹോത്രെ പറഞ്ഞതായും ഡൂഡിൽ വിവരണത്തിലുണ്ട്. അതേസമയം രാജ്യത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read:റിപ്പബ്ലിക് ദിനം 2025; അഭിമാനത്തോടെ റിപ്പബ്ലിക് ദിനം ആശംസിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.