ETV Bharat / bharat

'ഭരണഘടനയെ നമുക്ക് സംരക്ഷിക്കാം, ജനാധിപത്യം ഉറപ്പുവരുത്താം'; റിപ്പബ്ലിക് ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി - MODI GREETINGS ON 76TH REPUBLIC DAY

നമ്മുടെ ഭരണഘടന നിര്‍മിച്ചവര്‍ക്ക് മുന്നിലും ജനാധിപത്യം ഉറപ്പു വരുത്തിയവര്‍ക്ക് മുന്നിലും നമിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

REPUBLIC DAY 2025 LIVE UPDATES  CONSTITUTION AND REPUBLIC DAY  REPUBLIC DAY WISHES  റിപ്പബ്ലിക് ദിനാശംസകള്‍
PM Modi (ANI)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 8:48 AM IST

ന്യൂഡല്‍ഹി: രാജ്യം 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്‍റെ പൈതൃകത്തെയും നമുക്ക് സംരക്ഷിക്കാമെന്ന് അദ്ദേഹം കുറിച്ചു.

നമ്മുടെ ഭരണഘടന നിര്‍മിച്ചവര്‍ക്ക് മുന്നിലും ജനാധിപത്യം ഉറപ്പു വരുത്തിയവര്‍ക്ക് മുന്നിലും നമിക്കുന്നുവെന്നും മോദി വ്യക്തമാക്കി. "എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകൾ. രാജ്യം ഒരു റിപ്പബ്ലിക്കായതിന്‍റെ ആഘോഷ വേളയിലാണ് നാം. നമ്മുടെ ഭരണഘടന നിർമിച്ചവര്‍ക്കു മുന്നിലും, ജനാധിപത്യത്തിലും അന്തസിലും ഐക്യത്തിലും നമ്മുടെ യാത്ര വേരൂന്നിയതാണെന്ന് ഉറപ്പാക്കിയ എല്ലാ മഹാന്മാരുടെ മുന്നിലും ഞങ്ങൾ നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ," എന്ന് പ്രധാനമന്ത്രി കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, രാജ്യത്തിന്‍റെ തലസ്ഥാനത്തെ കർത്തവ്യ പഥിൽ സാംസ്‌കാരിക വൈവിധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവയുടെ സവിശേഷമായ പ്രദര്‍ശനത്തോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്‍റെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. പരേഡിന് സാക്ഷ്യം വഹിക്കാൻ ഏകദേശം 10,000 വിശിഷ്‌ടാതിഥികള്‍ എത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള ഈ വിശിഷ്‌ടാതിഥികൾ 'സ്വർണിം ഭാരത്' എന്നതിന്‍റെ ശിൽപികളാണ്. വിവിധ മേഖലകളിലെ മികച്ച പ്രകടനം കാഴ്‌ചവച്ചവരും സർക്കാരിന്‍റെ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പ്രമേയം

സ്വര്‍ണിം ഭാരത്-വിരസാത് ഓര്‍ വികാസ് (Golden India, heritage and Development) എന്നതാണ് 2025ലെ റിപ്പബ്ലിക് ദിനത്തിന്‍റെ പ്രമേയം. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും വികസനത്തിലേക്കും സമ്പന്ന സാംസ്‌കാരിക പാരമ്പര്യത്തിലേക്കുള്ള യാത്രയും പ്രതിഫലിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read Also: ഇന്ത്യ എങ്ങനെ റിപബ്ലിക്കായി? ചരിത്രവും വസ്‌തുതകളും..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.