കോഴിക്കോട്:സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. അവസരം ചോദിച്ചെത്തിയ യുവാവിനെ രഞ്ജിത്ത് 2012ല്‍ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയെന്നാണ് പരാതി.
സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യുവാവിന്‍റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നടന്ന സിനിമ ഷൂട്ടിങ്ങിനിടയിലാണ് രഞ്‌ജിത്തിനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്ന ശേഷം അതിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.