കോഴിക്കോട് :ഭരണഘടന സ്ഥാപനമായ പിഎസ്‌സിയെ തൂക്കി വിൽക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോഴിക്കോട് ജില്ല കോൺഗ്രസ് അധ്യക്ഷൻ കെ പ്രവീൺ കുമാർ. ക്വാറി, മണൽ, മദ്യ, സ്വർണക്കടത്ത് തുടങ്ങി എല്ലാ മാഫിയ ഇടപാടുകളിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്നും ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു.
പിഎസ്‌സിയെ തൂക്കി വിൽക്കാൻ ശ്രമം, മാഫിയ ഇടപാടുകളിൽ മന്ത്രി റിയാസിനും പങ്ക്; കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് - Kozhikode DCC President Against cpm - KOZHIKODE DCC PRESIDENT AGAINST CPM
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷണത്തിൽ ഒന്നും തെളിയില്ലെന്നും പ്രവീൺ കുമാർ.
Kozhikode DCC President (ETV Bharat)
Published : Jul 8, 2024, 12:14 PM IST
കോഴിക്കോട്ടെ സിപിഎമ്മിൽ നടക്കുന്നത് ആശയപരമായ തർക്കമല്ലെന്നും മാഫിയകൾ തമ്മിലുള്ള തർക്കമാണെന്നും പ്രവീൺ കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷണത്തിൽ ഒന്നും തെളിയില്ല. പിഎസ്‌സി കോഴ വിവാദം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.