കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനും സ്റ്റാഫ് സെക്രട്ടറിയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടിസ്. കൊയിലാണ്ടി പൊലീസാണ് ഇരുവർക്കും നോട്ടിസ് നൽകിയത്. നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷം; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പാളിനും സ്റ്റാഫ് സെക്രട്ടറിയ്ക്കും നോട്ടിസ് - Koyilandy Gurudeva College conflict - KOYILANDY GURUDEVA COLLEGE CONFLICT
നടപടി എസ്എഫ്ഐ നൽകിയ പരാതിയിൽ. ചോദ്യം ചെയ്യലിനായി നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
Koyilandy Gurudeva College conflict (Etv Bharat)
Published : Jul 5, 2024, 8:55 PM IST
പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്‌കരൻ, സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ എന്നിവരോടാണ് ഹാജരാകാൻ നിർദേശിച്ചത്. നടപടി എസ്എഫ്ഐ നൽകിയ പരാതിയിൽ. അതിനിടെ പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കറിന്‍റെ പരാതിയിൽ പുതിയൊരു കേസുകൂടി പൊലീസ് രജിസ്റ്റർ ചെയ്‌തു. തന്നെ അറസ്റ്റ് ചെയ്‌തു എന്ന വ്യാജ പ്രചാരണത്തിന് എതിരെയാണ് പരാതി.
Also Read: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷം: നാല് എസ്‌എഫ്ഐ പ്രവർത്തകര്‍ക്ക് സസ്‌പെൻഷൻ