ആലപ്പുഴ: മാന്നാറിൽ വൃദ്ധ ദമ്പതികൾ വീടിന് തീ പിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വീടിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മകൻ വിജയൻ പൊലീസിൽ മൊഴി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് പുലർച്ചയാണ് ചെന്നിത്തല കോട്ടുമുറിയിൽ വൃദ്ധ ദമ്പതികളായ രാഘവനും ഭാര്യ ഭാരതിയും താമസിച്ചിരുന്ന വീടിന് തീപിടിക്കുന്നത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോഴേക്കും ഇരുവരും മരിച്ചു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
അഞ്ച് മക്കളിൽ മൂന്നാമത്തെ മകൻ വിജയന് ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വത്ത് ഭാഗം വയ്ക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന ഇയാൾ ഇരുവരെയും കൊല്ലുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായി മരുമകൻ പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാൾ നിരന്തരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വസ്‌തു ഭാഗം വയ്ക്കുന്നതിൻ്റെ പേരിൽ പിതാവിനെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വിജയനോട് ആവശ്യപ്പെട്ടിരുന്നു.
Also Read: വയനാട്ടില്‍ സുഹൃത്തിനെ കൊന്ന് കഷ്‌ണങ്ങളാക്കി ബാഗിൽ കെട്ടി ഉപേക്ഷിച്ചു; പ്രതി പിടിയിൽ