കുമരകം കരീമഠത്തിലെ നടപ്പാലം അപടാവസ്ഥയിൽ (ETV Bharat) കോട്ടയം :കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുമരകത്തെ പ്രധാന പ്രശ്‌നം നടപ്പാലമാണ്. സ്‌കൂളിലേക്ക് പോയ വിദ്യർഥികൾ തോട്ടിൽ വീണതോടെ പ്രശ്‌നം ഗുരുതരമായി. നാട്ടുകാരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കുട്ടികൾ രക്ഷപ്പെട്ടത്. കൈവരിയില്ലാത്ത നടപ്പാലം പുനർനിർമിക്കാൻ പ്രൈവറ്റ് കമ്പനി ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാൽ നടപടി വൈകുന്നു. അയ്‌മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 30 ഓളം വരുന്ന വരുന്ന വീടുകളില്‍ നിന്നും നിരവധി കുട്ടികളാണ് കരീമഠം സ്‌കൂളിനെ ആശ്രയിക്കുന്നത്( Kottayam Kumarakom Kareemadam footbridge in dangerous condition ) .
വഴിയില്ലാത്തതിനെ തുടർന്ന് വള്ളത്തിൽ സ്‌കൂളിലേക്ക് പോയ അനശ്വര എന്ന വിദ്യാർഥിനി വള്ളത്തിന്മേൽ ബോട്ടിടിച്ചു മരണപ്പെട്ടിട്ട് അധികമായിട്ടില്ല , ഇതിനു പിന്നാലെയാണ് നടപ്പാലത്തിൽ നിന്നു സ്‌കൂൾ വിദ്യാർഥികൾ തോട്ടിലേക്ക് വീണ് അപകടത്തിൽപ്പെട്ടത്.
അതേ സമയം കരീമഠം വെല്‍ഫെയര്‍ യു പി സ്‌കൂളിലേക്ക് പോകാന്‍ വീടിന് സമീപത്തെ നടപ്പാലത്തിലേക്ക് കയറിയ എല്‍.കെ.ജി വിദ്യാർഥികളില്‍ ഒരാള്‍ വെള്ളത്തില്‍ വീഴുകയും മറ്റൊരാള്‍ കൈവരിയില്‍ പിടിച്ചുനിന്ന് രക്ഷപെടുകയുമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്‍റെ അറ്റകുറ്റ പണികള്‍ ചെയ്യാന്‍ എത്തിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പുത്തന്‍പറമ്പ് ജിനീഷ് പ്രിനി ദമ്പതികളുടെ മകന്‍ ആയൂഷ്(5) ആണ് വെള്ളത്തില്‍ വീണത്. പരുത്തിപ്പറമ്പ് കിരണ്‍ മിഥില ദമ്പതികളുടെ മകന്‍ ആരുഷ് (5) പാലത്തിന്‍റെ കൈവരിയില്‍ തൂങ്ങി പിടിച്ച് കിടക്കുകയായിരുന്നു. 24 അടിയിലേറെ വീതിയുള്ള തോട്ടില്‍ 4 തൂണില്‍ പാലം പണിതിരിക്കുന്നതിനാല്‍ യാത്രക്കാര്‍ കയറുമ്പോള്‍ ബലക്കുറവു മൂലം ആടിയുലയും. പാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പുതിയ പാലം പണിയാന്‍ അയ്‌മനം പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.