കേരളം

kerala

ETV Bharat / state

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മുഖം രക്ഷിക്കാന്‍ ശ്രമം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ - KK REMA ON PRISONERS SUSPENSION - KK REMA ON PRISONERS SUSPENSION

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ശിക്ഷായിളവ് നൽകാനുള്ളവരുടെ പട്ടികയില്‍ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ഉൾപ്പെട്ടത് വിവാദമായിരുന്നു. പിന്നാലെയാണ് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിറക്കിയത്.

KK REMA  PRISONERS OFFICIALS SUSPENSION  കെ കെ രമ വാർത്താസമ്മേളനം  ടി പി വധക്കേസ്
KK Rema ( MLA) (ETV Bharat)

By ETV Bharat Kerala Team

Published : Jun 27, 2024, 2:24 PM IST

കെ കെ രമ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ (ETV Bharat)

തിരുവനന്തപുരം :ടി പി കേസ് പ്രതികളെ ശിക്ഷായിളവിന് പരിഗണിക്കാനുള്ള നീക്കം വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്ന് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയും വടകര എംഎൽഎയുമായ കെ കെ രമ. നിയമസഭ മീഡിയ റൂമിൽ മാധ്യമങ്ങളെ കാണുകയായിരുന്നു രമ.

ഇന്നലെ രാത്രിയാണ് ഒളവണ്ണ പൊലീസിൽ നിന്നും മൊഴിയെടുക്കാൻ വിളിച്ചത്. ആഭ്യന്തര വകുപ്പിൻ്റെ അറിവോടെയാണ് പ്രതികളുടെ പേര് ഉൾപ്പെട്ടത്. ടി പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ മുന്നോട്ട് പോകാനായിരുന്നു തീരുമാനമെന്ന് പറഞ്ഞ രമ കേസിൽ ഉൾപ്പെട്ട സിപിഎം പ്രാദേശിക നേതാക്കളായ ട്രൗസർ മനോജ്‌, കുഞ്ഞനന്ദൻ എന്നിവരുടെ പേരു വിവരങ്ങളും വിശദീകരിച്ചു. പ്രതിഷേധങ്ങളും ബഹളങ്ങളും കാരണമാണ് ഈ നീക്കം ഒഴിവാക്കിയത്.

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ ശിക്ഷായിളവ് നൽകാനുള്ള പ്രതികളുടെ പട്ടിക തയാറാക്കുമ്പോൾ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളുടെ ശിക്ഷായിളവിനായി ഇരകളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇതു പ്രകാരം ടി പി വധക്കേസ് പ്രതികളിൽ മനോഹരൻ എന്ന ട്രൗസർ മനോജ്‌ എന്നയാൾ കൂടി പട്ടികയിലുണ്ടെന്നും ഇതിന് വേണ്ടിയാണ് വിളിക്കുന്നതെന്നും ഒളവണ്ണ പൊലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്ന് രമ പറഞ്ഞു.

കൊലപാതകത്തിൻ്റെ ഗൂഢാലോചന കുറ്റത്തിൽ ഉൾപ്പെട്ടയാളാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന മനോഹരൻ എന്ന ട്രൗസർ മനോജ്‌. എന്നാൽ ഇളവ് അനുവദിക്കില്ലെന്ന് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയെന്നും കെ കെ രമ പറഞ്ഞു. പാനൂർ, ചൊക്ലി, ഒളവണ്ണ പൊലീസ് സ്റ്റേഷനുകളിൽ നിന്നായിരുന്നു ശിക്ഷായിളവിനുള്ള ശുപാർശയിൽ ഇരയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് കെ കെ രമയെ സമീപിക്കുന്നത്.

Also Read:ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍; ഉത്തരവിറക്കി സർക്കാർ

ABOUT THE AUTHOR

...view details