പത്തനംതിട്ട:റാന്നിയിൽ വീടിനുള്ളിൽ കയറിയ കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. റാന്നി പുതുശേരിമല പടിഞ്ഞാറ്റേതിൽ റിട്ടയേർഡ് പ്രൊഫ. രാജശേഖരൻ നായരുടെ വീട്ടിലാണ് ഇന്നലെ (ഫെബ്രുവരി 21) രാജവെമ്പാല കയറിയത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു. വീട്ടിലെ ഡൈനിങ് ഹാളിൽ നിലവിളക്ക് വച്ചതിനോട് ചേര്‍ന്നുള്ള മൂലയിലാണ് പാമ്പിനെ കണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീടിനുള്ളിൽ പാമ്പിനെ കണ്ട് വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങളെത്തി പാമ്പിനെ പിടികൂടി. ജി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ ആര്‍ആര്‍ടി അംഗങ്ങളായ സതീഷ് കുമാര്‍ എസ്, നവാസ് സിഎം, ഫോറസ്റ്റ് ഡ്രൈവറായ സോളമൻ ജിഎസ് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് മൂഴിയാര്‍ വനമേഖലയിൽ തുറന്നുവിട്ടു.
Also Read:പാമ്പുകടി മരണങ്ങള്‍ക്ക് കരുതലുമായി കോഴിക്കോടന്‍ മാതൃക ; ബജറ്റിലെ 25 കോടിക്ക് വരുന്നൂ ആശുപത്രി തോറും സിസിയു